Wednesday 7 April, 2010

ഉടായിപ്പ് ഫോട്ടോഗ്രഫി(ലെന്‍സ്‌ തിരിച്ചിട്ടു പടം പിടുത്തം )

ചില കശ്മലന്മാര്‍ ഈച്ചയുടെ കണ്ണ് .. കൊതുകിന്റെ ചിരിക്കുന്ന പടം , ഒരു രോമത്തിന്റെ ക്ലോസ് അപ്പ്‌ പടം ഒക്കെ എടുത്തു വെച്ചിരികുനത് കണ്ടിട്ട് ... ഇതൊക്കെ ഇവന്മാര്‍ എങ്ങനെ ഒപ്പിക്കുന്നു എന്ന് ഓര്‍ത്തു തല പുകചിടുണ്ടോ ? എങ്കില്‍ അങ്ങനെ ഉള്ള ചിത്രങ്ങള്‍ ചുളുവില്‍ ഒപ്പികാനുള്ള ഒരു വഴി ആണ് താഴെ പറയുന്നത് .

വേണ്ട ഐറ്റംസ്
SLR ക്യാമറ - ഏതേലും ഒരെണം
ഒരു സാദാ ലെന്‍സ്‌ (50 mm ആണെങ്കില്‍ വളരെ നല്ലത് , ക്യാമറയുടെ കൂടെ കിട്ടിയ ലെന്‍സ്‌ ആയാലും മതി )
വിറ അധികം ഇല്ലാത്ത കൈ - രണ്ടെണ്ണം (ഒരാളുടെ തന്നെ വേണം)
കല,അഹങ്കാരം , ബുദ്ധി , - ഉണ്ടെങ്കില്‍ നല്ലത് ഇല്ലെങ്കിലും കുഴപ്പം ഇല്ല ...

ആദ്യം ഷട്ടര്‍ സ്പീഡ് ഒരു 200 നു മുകളില്‍ സെറ്റ് ചെയ്യുക. അതിനു ശേഷം ലെന്‍സ്‌ ക്യാമറയില്‍ നിന്ന് അഴിച്ചു എടുക്കുക . എന്നിട് അവനെ തിരിച്ചു പിടിച്ചു ക്യാമറയോട് ചേര്‍ത്ത് വെക്കുക. ലെന്‍സ്‌ ഇന്റെ ഒരു 2 -3 സെന്റി മീറ്റര്‍ അകലത്തില്‍ ഉള്ള ഏതെങ്കിലും ഒരു വസ്തു ഫോക്കസ് ചെയാന്‍ ശ്രെമിക്കുക. മുന്‍പോട്ടും പുറകോട്ടും പതുക്കെ ആടി നോക്കുക .. ഫോക്കസ് മാറി മാറി വരുനത്‌ കാണാം . വല്ല ഇലയോ പൂവോ ഫോക്കസ് ചെയുന്നതാണ് നല്ലത് (കാറ്റു അധികം ഇല്ലാതെ നോക്കാന്‍ പ്രതേകം ശ്രെദ്ധിക്കുക. ഇഷ്ടപെട്ട രീതിയില്‍ ഫോക്കസ് എത്തുമ്പോള്‍ ചറ പറ ക്ലിക്ക് ചെയുക (ഒരു പത്തു എണ്ണം എടുക്കുമ്പോള്‍ ഒരെണം കറക്റ്റ് ആയി കിട്ടും ). ഇത്രയും കഷ്ടപ്പെട്ട് ഫോക്കസ് ചെയാന്‍ സൌകര്യം ഇല്ലാത്തവര്‍ക്ക് ഒരു റിവേര്‍സ് റിംഗ് കടയില്‍ നിന്ന് വാങ്ങി ഫിറ്റ്‌ ചെയാവുന്നതാണ് . 200 -250 രൂപയ്ക്ക് കിട്ടും (വില തുച്ചം ഗുണം മെച്ചം ).

ഇതിന്റെ കുറച്ചു ചിത്രങ്ങള്‍

ഇവന്‍ ആണ് റിവേര്‍സ് റിംഗ്
ഇങ്ങനെ പിടിച്ചാലും പടം എടുക്കാം


ഞാന്‍ ഇങ്ങനെ ലെന്‍സ്‌ തിരിച്ചു വെച്ച് എടുത്ത കുറച്ചു ചിത്രങ്ങള്‍ (camera- canon 400D lens 18-55 )

ഇതൊരു പാവം പുഴു ആണ് . ഇവന്‍ സുകുമാര്‍ അഴിക്കോട് ഫാന്‍ അല്ലാത്തത് കൊണ്ട് ക്യാമറ യുടെ മുന്‍പില്‍ നിന്ന് ഓട്ടം ആയിരുന്നു . അത് കൊണ്ട് പടം കുറച്ചു ഫോക്കസ് ഔട്ട്‌ ആയി പോയി .

ഓടോ : ലെന്‍സ്‌ താഴെ വീണു പൊട്ടിയാല്‍ അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണം . എന്നെ തല്ലി കൊല്ലാന്‍ വരരുത് .


Sunday 12 April, 2009

തെയ്യം .... മനുഷ്യനും ദൈവവും ഒന്നായി മാറുന്ന അനുഭവം(ചിത്രങ്ങള്‍ )

രണ്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ് ചിത്രങ്ങള്‍ എടുത്തു തുടങ്ങുന്ന സമയം എന്‍റെ ഒരു കൂട്ടുകാരന്‍ എന്നെ "കണ്ണൂര്‍" വിളിച്ചു കൊണ്ട് പോയി .. അന്ന് ആണ് ഞാന്‍ ആദ്യം ആയി തെയ്യം കാണുന്നത്.അതൊരു അപൂര്‍വ അനുഭവം ആയിരുന്നു ... ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ കണ്ട ഒരു പാട് രൂപങ്ങള്‍ , ക്യാമറ ക്ലിക്ക് ചെയ്യാന്‍ പോലും ഞാന്‍ മറന്നു പോയ ഒരു പാട് സന്ദര്‍ഭങ്ങള്‍ .... തെയ്യങ്ങളുടെ കുറെ അധികം ചിത്രങ്ങള്‍ എടുക്കണം പിന്നെ അതൊരു പരമ്പര പോലെ ആക്കണം എന്നൊക്കെ ഉണ്ടായിരുന്നു , സമയവും സാഹചര്യങ്ങളും ഇത് വരെ ഒത്തു വന്നില്ല . എന്‍റെ മടിയും ഒരു പ്രധാന കാരണം തന്നെ .. അന്ന് എടുത്ത കുറച്ചു ചിത്രങ്ങളില്‍ 4 എണ്ണം ഇവിടെ പോസ്റ്റ് ചെയ്യുന്നു .. കണ്ടു അഭിപ്രായം പറയുക










Friday 16 January, 2009

ഏതാണ്‌ ഈ റെയില്‍വേ സ്റ്റേഷന്‍ ??


കേരളത്തിലെ പ്രസിദ്ധമായ ഒരു റെയില്‍വേ സ്റ്റേഷന്‍ ആണ് ഇതു . ബ്ലാക്ക്‌ ആന്‍ഡ് വൈറ്റ് ആയി എടുത്തു എന്നെ ഉള്ളു . ഈ ചിത്രത്തിന് അത്ര പഴക്കം ഇല്ല .


അപ്പൊ ആരാണ് ആദ്യം കണ്ടു പിടിക്കുന്നത്‌ എന്ന് നോക്കാം .

Saturday 27 December, 2008

ആലപ്പുഴ ബ്ലോഗ് ശില്പശാല



ആലപ്പുഴ ബ്ലോഗ് ശില്പശാല കാണാന്‍ പോയപ്പോള്‍ കിട്ടിയ കുറച്ചു ചിത്രങ്ങള്‍ ........























ഇതില്‍ ആരെയും ഞാന്‍ കണ്ടിട് പോലും ഇല്ല ..... കുട്ടന്‍മേനോന്‍ മാഷ് ആണ് ആ ഇരുന്നു ഉറങ്ങുന്നതു എന്ന് എന്‍റെ വിശ്വാസം . ഈ ഫോട്ടോയില്‍ കാണുന്ന ആരെങ്കിലും എന്‍റെ ബ്ലോഗില്‍ വന്നാല്‍ ഒന്നു സ്വയം പരിചയപെടുത്തണം എന്ന് അപേഷിക്കുന്നു. (ഹരിയെ എനിക്ക് അറിയാം )



Saturday 20 December, 2008

ആരാണി ബ്ലോഗ്ഗര്‍ ???



ബ്ലൂ ലോകത്തെ ഒരു പ്രസിദ്ധന്‍ ആയ ബ്ലോഗ്ഗര്‍ ആണ് ഇത് . കഴിഞ്ഞ കൊല്ലത്തെ വള്ളം കളിക്ക് എടുത്ത ചിത്രം .

Friday 19 December, 2008

ഈ ബീച്ച് എവിടെ ആണ് ??



കേരളത്തിലെ അതിമനോഹരം അയ ഒരു കടല്‍ തീരം ആണ് ഇത് .... ഏതാണ്‌ ഈ കടല്‍ തിരം ?


ക്ലൂ ...... ബ്ലൂ ലോകത്തെ തല്ലു കൊള്ളികള്‍ എല്ലാം ഈ കടല്‍ത്തിരം സ്ഥിതി ചെയുന്ന ജില്ലയില്‍ നിന്നു ഉള്ളവര്‍ ആണ് .... :)

Friday 12 December, 2008

ഏതാണ്‌ ഈ കോളേജ് ???


കേരളത്തിലെ പുരാതനവും പ്രശസ്തവും അയ ഒരു കലാലയം ആണ് ഇതു ..... ഏതാണ്‌ ഈ കോളേജ് .
ഒരു ക്ലൂ തരാം ഇതു എന്‍റെ പൂര്‍വവിദ്യാലയം കൂടി ആണ് (ഇനി എല്ലാരും കറക്റ്റ് ആയിടു പറയുമല്ലോ അല്ലെ )