ചില കശ്മലന്മാര്‍ ഈച്ചയുടെ കണ്ണ് .. കൊതുകിന്റെ ചിരിക്കുന്ന പടം , ഒരു രോമത്തിന്റെ ക്ലോസ് അപ്പ് പടം ഒക്കെ എടുത്തു വെച്ചിരികുനത് കണ്ടിട്ട് ... ഇതൊക്കെ ഇവന്മാര്‍ എങ്ങനെ ഒപ്പിക്കുന്നു എന്ന് ഓര്‍ത്തു തല പുകചിടുണ്ടോ ? എങ്കില്‍ അങ്ങനെ ഉള്ള ചിത്രങ്ങള്‍ ചുളുവില്‍ ഒപ്പികാനുള്ള ഒരു വഴി ആണ് താഴെ പറയുന്നത് .
വേണ്ട ഐറ്റംസ്
SLR ക്യാമറ - ഏതേലും ഒരെണം
ഒരു സാദാ ലെന്‍സ് (50 mm ആണെങ്കില്‍ വളരെ നല്ലത് , ക്യാമറയുടെ കൂടെ കിട്ടിയ ലെന്‍സ് ആയാലും മതി )
വിറ അധികം ഇല്ലാത്ത കൈ - രണ്ടെണ്ണം (ഒരാളുടെ തന്നെ വേണം)
കല,അഹങ്കാരം , ബുദ്ധി , - ഉണ്ടെങ്കില്‍ നല്ലത് ഇല്ലെങ്കിലും കുഴപ്പം ഇല്ല ...
ആദ്യം ഷട്ടര്‍ സ്പീഡ് ഒരു 200 നു മുകളില്‍ സെറ്റ് ചെയ്യുക. അതിനു ശേഷം ലെന്‍സ് ക്യാമറയില്‍ നിന്ന് അഴിച്ചു എടുക്കുക . എന്നിട് അവനെ തിരിച്ചു പിടിച്ചു ക്യാമറയോട് ചേര്‍ത്ത് വെക്കുക. ലെന്‍സ് ഇന്റെ ഒരു 2 -3 സെന്റി മീറ്റര്‍ അകലത്തില്‍ ഉള്ള ഏതെങ്കിലും ഒരു വസ്തു ഫോക്കസ് ചെയാന്‍ ശ്രെമിക്കുക. മുന്‍പോട്ടും പുറകോട്ടും പതുക്കെ ആടി നോക്കുക .. ഫോക്കസ് മാറി മാറി വരുനത് കാണാം . വല്ല ഇലയോ പൂവോ ഫോക്കസ് ചെയുന്നതാണ് നല്ലത് (കാറ്റു അധികം ഇല്ലാതെ നോക്കാന്‍ പ്രതേകം ശ്രെദ്ധിക്കുക. ഇഷ്ടപെട്ട രീതിയില്‍ ഫോക്കസ് എത്തുമ്പോള്‍ ചറ പറ ക്ലിക്ക് ചെയുക (ഒരു പത്തു എണ്ണം എടുക്കുമ്പോള്‍ ഒരെണം കറക്റ്റ് ആയി കിട്ടും ). ഇത്രയും കഷ്ടപ്പെട്ട് ഫോക്കസ് ചെയാന്‍ സൌകര്യം ഇല്ലാത്തവര്‍ക്ക് ഒരു റിവേര്‍സ് റിംഗ് കടയില്‍ നിന്ന് വാങ്ങി ഫിറ്റ് ചെയാവുന്നതാണ് . 200 -250 രൂപയ്ക്ക് കിട്ടും (വില തുച്ചം ഗുണം മെച്ചം ).
ഇതിന്റെ കുറച്ചു ചിത്രങ്ങള്‍

10 comments:
നന്നായി ഈ അറിവുകൾ പകർന്ന് തന്നതിന്
ഒന്നാം പടം പെരുത്തിഷ്ടായി
ലത് കൊള്ളാമല്ലോ...
പടംസ് ഇഷ്ടായീട്ടാ
റിംഗ് മേടിച്ചിട്ട് ഒന്നു പയറ്റി നോക്കട്ടെ...
--
ഉടായിപ്പ് വിദ്യക്ക് നന്ദി...
oho appol pottakanante mavileru enokke parayunathu pole avum chila photokal nanavunathu...kure edukumbol bhagiyam undel orenam nanavum alle??
പുള്ളിപുലി : വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
ശ്രി: ഇതൊരു പഴയ പരുപാടി ആണ് ...
ഹരീ : റിംഗ് ഇല്ലാതെ ചെയ്തു നോക്ക് , റിസള്‍ട്ട് ഇഷ്ടപെട്ടാല്‍ മാത്രം റിംഗ് വാങ്ങുക
ഏകലവ്യന്‍ : വന്നതില്‍ സന്തോഷം
അന്നോണി : അത് ഇച്ചിരി കൂടി പോയി . എന്നാലും കുറച്ചു സത്യം ഉണ്ട് . പിന്നെ ഫ്രെയിം മനസ്സില്‍ കാണാതെ എറിഞ്ഞിട്ടു ഒരു കാര്യവും ഇല്ല
avide prathyekichu paniyonnum illalle... ororo kandupidithangale.... daivmae ini camera illathe padam pidikkuo..?
കലക്കി മച്ചു .. ആ പുഴു അടിപൊളി ആയിട്ടുണ്ട്
:=)))
eni dairyamaayi photo orennam eduth blogil edanam..
Post a Comment