Friday 16 January, 2009

ഏതാണ്‌ ഈ റെയില്‍വേ സ്റ്റേഷന്‍ ??


കേരളത്തിലെ പ്രസിദ്ധമായ ഒരു റെയില്‍വേ സ്റ്റേഷന്‍ ആണ് ഇതു . ബ്ലാക്ക്‌ ആന്‍ഡ് വൈറ്റ് ആയി എടുത്തു എന്നെ ഉള്ളു . ഈ ചിത്രത്തിന് അത്ര പഴക്കം ഇല്ല .


അപ്പൊ ആരാണ് ആദ്യം കണ്ടു പിടിക്കുന്നത്‌ എന്ന് നോക്കാം .

11 comments:

Anonymous said...

തിരോന്തരം?

ചുമ്മാ ഒന്ന് കറക്കിക്കുത്തിയതാണ്. എല്ലാ റെയില്‍വേ സ്റ്റേഷനുകളും മുകളില്‍ നിന്ന് നോക്കിയാല്‍ ഏതാണ്ട് ഇതേപോലെ തന്നെ ഇരിക്കും :(

നിലാവ് said...

ഷോര്‍ണൂര്‍ ആണോ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:തിരുവനന്തപുരം രണ്ട് തരം,
മൂന്ന് തരം ലീവിലു പോയ അഭിലാഷ് വരട്ടെ എന്നിട്ട് പറയാം

Haree said...

തിരുവനന്തപുരം. സന്ദര്‍ഭം: ഫിലിം ഫെസ്റ്റിവലിലെ കൃപ/അജന്ത ഷോ കഴിഞ്ഞ്, അടുത്തതിന് ന്യൂവില്‍ തലവെക്കുവാന്‍ നവരുചിയന്‍ നട്ടുച്ചയ്ക്ക് ഓവര്‍ബ്രിഡ്ജിനു മുകളിലൂടെ നടന്നപ്പോളെടുത്തത്. :-)

ഓഫ്: റയില്‍‌‌വേ സ്റ്റേഷനുകള്‍/വിമാനത്താവളങ്ങള്‍ ഇവയുടെയൊക്കെ ചിത്രമെടുത്തിടുന്നത് കുറ്റകരമാണേ... ഗൂഗിള്‍ എര്‍ത്തില്‍ കാണിക്കാം, ബട്ട് ഫോട്ടോയെടുത്തിട്ടൂട... :-D
--

ദീപക് രാജ്|Deepak Raj said...

palakkad ano?

അനില്‍@ബ്ലോഗ് // anil said...

എറണാകുളം സൌത്താണോ?

ഹരീഷ് തൊടുപുഴ said...

എര്‍ണാകുളം സൌത്ത്...ഓക്കേയ്

Sunith Somasekharan said...

enikku ariyilla ... thivananthapurathinte oru reethi kaanunnundu ...

നവരുചിയന്‍ said...

ഇതു തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ തന്നെ ആണ് ... ആദ്യത്തെ കമന്റില്‍ തന്നെ കറക്റ്റ് ഉത്തരം ...

വടകൂടന്‍ : കറക്കി കുത്ത് കറക്റ്റ് ആണ്

നിലാവെ : വന്നതിനു നന്ദി :)

ചാത്താ : നീ പുലി ആണെടാ ... കറക്റ്റ് ആയി കണ്ടു പിടിച്ചല്ലോ .

ഹരി : ഉത്തരം ,സന്ദര്‍ഭം, രണ്ടും കറക്റ്റ് , ആ കുറ്റത്തിന് ശിഷിക്കാന്‍ തുടങ്ങിയാല്‍ പല പത്രങ്ങളുടെയും പത്രാധിപന്മാര്‍ ഇപ്പൊ ജയിലില്‍ കിടന്നേനെ

ദീപക്ക് രാജ് : ഇത്തവണ സമ്മാനം കിട്ടില

അനില്‍ : അല്ല .. :)

ഹരിഷ് : തെറ്റി പോയി മാഷെ ...

my......C..R..A..C..K........Words : തിരുവനന്തപുരത്തിന്റെ രീതി ??? അത് എന്താ ?

അരുണ്‍ കരിമുട്ടം said...

ഇത് കായംകുളം റെയില്‍വേസ്റ്റേഷന്‍.കണ്ടാലറിഞ്ഞു കൂടെ?
ചില അപ്പികള്‍ തിരോന്തോരം എന്ന് പറയും,കാര്യമാക്കണ്ട.

പി.സി. പ്രദീപ്‌ said...

ഓ തന്നെ തന്നെ..... തിരോന്തോരം തന്നെ.
സമ്മാനങ്ങള്‍ ഒന്നും ഇല്ലേ അപ്പീ........:)