Tuesday, 5 February 2008

കുട്ടികളുടെ ലോകം ( ചിത്രങ്ങള്‍ )

ചെന്നൈ നഗരകാഴ്ചകള്‍ ........
കുറെ ദിവസങ്ങള്‍ക്ക് ശേഷം ക്യാമറയും തൂക്കി നഗരം കാണാന്‍ ഇറങ്ങി . അപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ആണ് .


പള്ളിക്കുടത്തിലേക്ക് ..... നഷ്ടപ്പെട്ട ഓര്‍മകള്‍

മഴയെത്തും മുന്‍പെ ...

ഇവളും നമ്മുടെ ഒരു അനിയത്തി കുട്ടി ആണ്

കണ്ണ് തെറ്റിയാല്‍ .......


ഒരു കടലോര കാഴ്ച .... ഇവളുടെ പടം നന്നായിട്ടു എടുകുന്നതിനു മുന്‍പെ ഓടി കളഞ്ഞു

വലുതായിട്ട് വേണം ഇതില്‍ കേറി ഒന്നു കറങ്ങി നടക്കാന്‍.....

എടാ കാക്കേ ചുണ ഉണ്ടെങ്കില്‍ എന്നെ ഒന്നു ഓടി തോപ്പിക്കാമോ ??

അച്ഛാ .... ഒന്നു വേഗം വാ ......

ഞാന്‍ ചെറുതായിട്ട് ആടുന്നു ഉണ്ടോ ???


ചേച്ചി,എന്നെ തള്ളി ഇടല്ലെ .....

20 comments:

കാനനവാസന്‍ said...

ആദ്യത്തെ ചിത്രം കണ്ടിട്ട് ഒരു ഗ്രാമത്തിന്റെ പശ്ചാത്തലം പോലെ തോന്നി...

ശ്രീ said...

നല്ല ചിത്രങ്ങള്‍‌... നഷ്ടപ്പെട്ട ബാല്യത്തെ ഓര്‍‌മ്മിപ്പിയ്ക്കുന്നു, ഈ ചിത്രങ്ങള്‍‌!
:)

G.MANU said...

ഹായ്..എത്ര സുന്ദരം ബാല്യം

സാക്ഷരന്‍ said...

കൊള്ളാം
ഫോക്കസ്സിങും ലൈറ്റ് എഫക്റ്റുസും കുറച്ചു കൂടി ശ്രദ്ദിക്കണം.

നവരുചിയന്‍ said...

അതെ കാനനവാസാ .. അത് ഒരു ഗ്രാമം ആണ് . ബസില്‍ വരുന്ന വഴി എടുത്തത്‌ .
ശ്രീ ചേട്ടാ .. ഇവിടുത്തെ കുട്ടികളെ കാണുമ്പൊള്‍ അച്ഛന്‍ ഒക്കെ പറഞ്ഞു കേട്ടിടുള്ള ഒരു ബല്യം എനിക്ക് ഓര്‍മ വരും . മനു ചേട്ടാ താങ്ക്സ് . സാക്ഷരന്‍ ജി -ഫോക്കസ്സിങും
ലൈറ്റും ശ്രെധിക്കാത്തത് കൊണ്ടല്ല . അതും നോക്കി നിന്നു പല ചിത്രങ്ങളും ഇല്ലാതെ ആയി ( പിള്ളാര്‍ ഓടി പോയി ) . അടുത്ത് തന്നെ ഇതു രണ്ടു നോക്കി ഒരു പോസ്റ്റ് ഇടാം. കമന്റിനു നന്ദി .

സുമുഖന്‍ said...

നല്ല ചിത്രങ്ങള്‍‌...

മഞ്ജു കല്യാണി said...

:) നല്ല ചിത്രങ്ങള്‍..

യാരിദ്‌|~|Yarid said...

ഹെഡിംഗ്സ് കണ്ടപ്പോള്‍ തോന്നി കുട്ടികള്‍ വരച്ച ചിത്രങ്ങളെന്ന്.
നല്ല ചിത്രങ്ങള്‍...:)

പ്രയാസി said...

നന്നായി..ഒരു രുചിയൊക്കെയുണ്ട്..:)

നിരക്ഷരൻ said...

കുട്ടികളുടെ ചിത്രങ്ങള്‍ കാണുന്നതു തന്നെ ഒരു സന്തോഷമല്ലേ മാഷേ ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ചിത്രങ്ങള്‍

ഗീത said...

എല്ലാ ഫോട്ടോകളും കണ്ടു. ആ കുട്ടനാടന്‍ കാഴ്ചകള്‍ ഏറെ ഇഷ്ടപ്പെട്ടു. അടിക്കുറിപ്പുകളും നന്നായിട്ടുണ്ട് .
എന്റെ പേജ് സന്ദര്‍ശിച്ചതില്‍ വളരെ സന്തോഷം.
അതില്‍ പാട്ടിന്റെ വിഷയത്തെകുറിച്ച് എഴുതിയിരുന്നല്ലോ. നവരുചിയന്‍ ഒരു വിഷയം നിര്‍ദേശിച്ചാല്‍ തീര്‍ച്ചയായും അതൊന്നു ശ്രമിച്ചുനോക്കാം. പ്ലസന്റ് തീം ആകണമെന്നേ ഉള്ളു.ഇത്തരം സജഷന്‍സ് ഏറെ സ്വാഗതാര്‍ഹം. നന്ദി, നവരുചിയന്‍.

siva // ശിവ said...

ഇനി ഞാനെന്തു പറയാന്‍......അത്രയ്ക്ക്‌ ഇഷ്ടമായി....നല്ല ഫോട്ടോകള്‍...ഇനിയും പ്രതീക്ഷിക്കുന്നു...

Gopan | ഗോപന്‍ said...

നവരുചിയന്‍
പടങ്ങളും അടിക്കുറിപ്പും വളരെ നന്നായിരിക്കുന്നു..
കൂടുതല്‍ ഇഷ്ടപ്പെട്ടവ " മഴയെത്തും മുന്‍പേ ", "കടലോര കാഴ്ച "
അഭിനന്ദനങ്ങള്‍ !

കുട്ടു | Kuttu said...

നന്നായിട്ടുണ്ട്. ആശംസകള്‍....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അവസാനത്തെ രണ്ട് പടങ്ങള്‍ ഇത്തിരി ആവര്‍ത്തന വിരസത ഉണ്ടാ‍ക്കി.അടുത്തടുത്ത് ഇടുന്നതിനു പകരം രണ്ടും രണ്ട് സ്ഥലത്ത് ആയി ഇടാമായിരുന്നു.

ഫോക്കസ് ആകാത്തത് ചില പടങ്ങള്‍ക്ക് ഒരു റിയല്‍ ലൈഫ് എഫക്റ്റ്(എന്നതാന്ന് എന്നോട് ചോദിക്കരുത് അങ്ങനെയെ പറയാന്‍ പറ്റുന്നുള്ളൂ)കൊടുക്കുന്നുണ്ട്.

Areekkodan | അരീക്കോടന്‍ said...

നല്ല ഫോട്ടങ്ങള്‍...
നല്ല അടിക്കുറിപ്പും...

നവരുചിയന്‍ said...

സുമുഖന്‍ :- വന്നതിനും കമന്റ് ഇട്ടതിനും നന്ദി
മഞ്ജു കല്യാണി :- സന്തോഷം ഇവിടം വരെ വന്നതിനു ..... :)
വഴി പോക്കന്‍:- കുട്ടികളെ കൊണ്ടു വരച്ച ചിത്രങ്ങള്‍ ആണ് .
പ്രയാസി:- രുചി ഉണ്ടല്ലെ .... സന്തോഷമായി ..
നിരക്ഷരന്‍:- കുട്ടികളെ കാണാന്‍ എനിക്കും ഇഷ്ടം തന്നെ (അവര്‍ സന്തോഷിക്കുമ്പോള്‍ )
പ്രിയ ഉണ്ണികൃഷ്ണന്‍ :- താങ്ക്സ് ;) . ഇനിയും വരിക .

ഗീതാഗീതികള്‍ :- അടികുറിപുകള്‍ ഇഷ്ടമായോ ?? എനിക്ക് എന്റെ അടികുറിപുകള്‍ തിരെ ഇഷ്ടം അല്ല . പിന്നെ ഒരു രസത്തിനു എഴുതുന്നു എന്നെ ഉള്ളു . കവിതയ്ക്ക് വിഷയം ഞാന്‍ പറയണോ ? ഈ കുട്ടികളെ പറ്റി എഴുതി കൂടെ . ആ കടല്‍ തിരത്ത് ഇരു‌ന്ന കുട്ടിയെ കണ്ടപ്പോള്‍ അവളെ പറ്റി എഴുതാന്‍ തോന്നി. പക്ഷെ എഴുത്തും ഞാനും നല്ല കൂടുകാര്‍ അല്ലാത്തത് കൊണ്ടു അതിപോലും മനസില്‍ കിടക്കുന്നു .

ശിവകുമാര്‍:- സന്തോഷം . കുട്ടികളുടെ ചിത്രങ്ങള്‍ ഇഷ്ടമായി എന്ന് അറിഞ്ഞതില്‍

ഗോപന്‍ :- 'കടലോര കാഴ്ച' എനിക്കും പ്രിയപെട്ട ചിത്രം ആണ് . 'മഴയെത്തും മുന്‍പേ ' ചുമ്മാ ഒരു ക്ലിക് അടിച്ചപോള്‍ കിട്ടിയ ഒരു ചിത്രം ആണ് . എങ്ങിലും അതും എനിക്ക് പ്രിയപെട്ടത്‌ തന്നെ .വന്നതിനു നന്ദി .

കുട്ടു:- വന്നതില്‍ സന്തോഷം . ഇനിയും വരണെ...

കുട്ടിച്ചാത്തന്‍ :- നീ ആള് കിടിലന്‍ ആണ് . അവസാനത്തെ രണ്ടു ചിത്രങ്ങളും ഞാന്‍ ആദ്യവും അവസാനവും ആയി ഇടണം എന്ന് വിചാരിച്ചതാണ് പക്ഷെ അവസാനം മറന്നു പോയി . 'റിയല്‍ ലൈഫ് എഫക്റ്റ് ' ഉള്ളത് കൊണ്ടാണ് അത് ഞാന്‍ പോസ്ടിയത് . എന്തോ ഒരു ഫീലിംഗ് പോലെ ആ ചിത്രങ്ങള്‍ കാണുമ്പൊള്‍ .

അരീക്കോടന്‍ :- വന്നതിനും കമന്റിയതിലും ഒത്തിരി സന്തോഷം

നിലാവര്‍ നിസ said...

ഉഗ്രനായിട്ടൂണ്ട്ട്ടോ...

Sharu (Ansha Muneer) said...

നല്ല ചിത്രങ്ങള്‍...:)