Friday, 19 December 2008

ഈ ബീച്ച് എവിടെ ആണ് ??



കേരളത്തിലെ അതിമനോഹരം അയ ഒരു കടല്‍ തീരം ആണ് ഇത് .... ഏതാണ്‌ ഈ കടല്‍ തിരം ?


ക്ലൂ ...... ബ്ലൂ ലോകത്തെ തല്ലു കൊള്ളികള്‍ എല്ലാം ഈ കടല്‍ത്തിരം സ്ഥിതി ചെയുന്ന ജില്ലയില്‍ നിന്നു ഉള്ളവര്‍ ആണ് .... :)

11 comments:

Anonymous said...

Paala Beach...

തോന്ന്യാസി said...

വാടാനപ്പിള്ളി ബീച്ചാണോ?

krish | കൃഷ് said...

It seems Dharmmadam thuruthu of Kannur district.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വെറും it seems അല്ല, ധര്‍മ്മടം തുരുത്ത് 101% പോരെ....

നവരുചിയന്‍ said...

അന്നോണി :ഉത്തരം തെറ്റ്

തോന്ന്യാസി: അതും തെറ്റ്

കൃഷ് മാഷെ : അത് കറക്റ്റ് ....

കുട്ടിച്ചാത്തന്‍ : അപ്പൊ എന്‍റെ ക്ലൂ വര്ക്ക് ചെയ്തു അല്ലെ ??

കുട്ടിച്ചാത്തന്‍ said...

ആള്‍ക്കാരെ വഴി തെറ്റിക്കാന്‍ ക്ലൂ കൊടുക്കുന്നത് ആദ്യായിട്ട് കാണുകയാ!!!!

ക്ലൂ പ്രകാരം ആണേല്‍ ആലപ്പുഴ എന്നല്ലേ ഉത്തരം?

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഈ കടല്‍ത്തീരം പത്തനംതിട്ടയിലോട്ട് വന്നാല്‍ പുളിക്കുമോ????

ഉത്തരം : പത്തനംതിട്ട ബീച്ച്

നവരുചിയന്‍ said...

ചാത്താ .. എന്നെ എറിഞ്ഞ ഈ കല്ല്‌ ഞാന്‍ സൂക്ഷിച്ചു വെക്കും ..... ഒരു ചാന്‍സ് എനിക്കും കിട്ടുമല്ലോ ... അപ്പൊ എല്ലാം കൂടെ എടുത്തു എറിഞ്ഞു തരാം

തെക്കേടന്‍ : ദൈവമെ ബീച്ചും അടിച്ചോണ്ട് പോഗാന്‍ തുടങ്ങിയോ??

അഭിലാഷങ്ങള്‍ said...

യെസ്.. യെസ്..

കണ്ടപ്പോള്‍ തന്നെ മനസ്സിലായി, ഇത് കേരളത്തിന്റെ അഭിമാനം എന്നൊക്കെ പറയാന്‍ പറ്റിയ ആളുകള്‍ താമസിക്കുന്ന ജില്ലയില്‍ നിന്നുള്ള ദൃശ്യമാണു എന്ന്!! (അവിടെ ചാത്തന്മാരുടെ ഉപദ്രവം ഉണ്ടെങ്കിലും..)

കണ്ണൂര്‍ ജില്ലയിലെ, തലശ്ശേരിക്കടുത്തുള്ള മനോഹരമായ “ധര്‍മ്മടം തുരുത്ത്“ തന്നെയാണ് ആ ദൂരെ കാണുന്നത്. വളരെ മനോഹരമായ ഒരു കടല്‍ത്തീരമാണു ഈ പ്രദേശത്തുള്ളത്. ഈ ധര്‍മ്മടം എലന്റിന്റെ ഏകദേശം 250 മീറ്റര്‍ അകലെയുള്ള കടല്‍ത്തീരം ‘മുഴപ്പിലങ്ങാട് ബീച്ച്‘ ആണു കേരളത്തിലെ ഏക “ഡ്രൈവ്-ഇന്‍-ബീച്ച്“!!!

5 കിലോമീറ്റര്‍ സുഖസുന്ദരമായി ബീച്ചിലൂടെ വാഹനത്തില്‍ ഡ്രൈവ് ചെയ്ത് പോവാന്‍, അതും വൈകുന്നേരങ്ങളില്‍.. ഒരു പ്രത്യേകരസം തന്നെയാണ്. ടൂറിസം ഡവലപ്‌മെന്റ് പരിപാടികളുടെ ഇപ്പോഴത്തെ പോക്ക് വച്ച് നോക്കിയാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പടുന്ന ഒരു ഡ്രൈവ്- ഇന്‍-ബീച്ച് ആവും മുഴപ്പിലങ്ങാട് ബീച്ച്.

ഓഫ്: പിന്നെ ഞാന്‍ ആദ്യമായി ധര്‍മ്മടത്തും സമീപത്തുള്ള ഡൈവ്-ഇന്‍-ബീച്ചിലും പോയപ്പോ തോന്നിയ ഒരാഗ്രഹമായിരുന്നു ഡ്രൈവിങ്ങ് പഠിക്കണം.. എന്നിട്ട് ഈ കടല്‍തീരത്തുകൂടി സായാഹ്നങ്ങളില്‍ വണ്ടിയും ഓടിച്ച്, കടലോരക്കാഴ്ച‌കളും കണ്ട്, മൂളിപ്പാട്ടും പാടി സായാഹ്നങ്ങള്‍ മനോഹരമാക്കണം എന്നൊക്കെ. അങ്ങിനെയാണു മോനേ ആദ്യമായി ധര്‍മ്മടത്ത് ഒരു ഡ്രൈവിങ്ങ് സ്‌കൂളില്‍ ഡ്രൈവിങ്ങ് പഠിക്കാന്‍ പോയത്. ഇതിന്റെ ബാക്കി വിശേഷങ്ങള്‍ മ്മടെ ബാച്ചി ക്ലബ്ബില്‍ വന്നാല്‍ വായിക്കാവുന്നതാണ്.

ഇവിടെയായിരുന്നു ധര്‍മ്മടത്തെ ആ ഡ്രൈവിങ്ങ് സ്‌കൂള്‍!

:)

Jayasree Lakshmy Kumar said...

അതിമനോഹരമായ കാഴ്ച

അപ്പൊ ബ്ലോഗിലെ തല്ലുകൊള്ളികളൊക്കെ അവിടന്നാല്ലേ?

ഗൗരിനാഥന്‍ said...

അയ്യന്റമ്മൊ...വാടാനപള്ളി ബീച്ച് എന്ന് പറഞ്ഞതിനു ഒരു തല്ലു, 2 പിച്ച്, ഒരു മാന്ത്...എന്റെ മാഷെ ഇങ്ങളാളു കൊള്ളാം...

ആ ഫൊട്ടോ കിടിലന്‍..സത്യമാണ് ധര്‍മടം സൂപ്പര്‍ തന്നെ