ചില കശ്മലന്മാര്‍ ഈച്ചയുടെ കണ്ണ് .. കൊതുകിന്റെ ചിരിക്കുന്ന പടം , ഒരു രോമത്തിന്റെ ക്ലോസ് അപ്പ് പടം ഒക്കെ എടുത്തു വെച്ചിരികുനത് കണ്ടിട്ട് ... ഇതൊക്കെ ഇവന്മാര്‍ എങ്ങനെ ഒപ്പിക്കുന്നു എന്ന് ഓര്‍ത്തു തല പുകചിടുണ്ടോ ? എങ്കില്‍ അങ്ങനെ ഉള്ള ചിത്രങ്ങള്‍ ചുളുവില്‍ ഒപ്പികാനുള്ള ഒരു വഴി ആണ് താഴെ പറയുന്നത് .
വേണ്ട ഐറ്റംസ്
SLR ക്യാമറ - ഏതേലും ഒരെണം
ഒരു സാദാ ലെന്‍സ് (50 mm ആണെങ്കില്‍ വളരെ നല്ലത് , ക്യാമറയുടെ കൂടെ കിട്ടിയ ലെന്‍സ് ആയാലും മതി )
വിറ അധികം ഇല്ലാത്ത കൈ - രണ്ടെണ്ണം (ഒരാളുടെ തന്നെ വേണം)
കല,അഹങ്കാരം , ബുദ്ധി , - ഉണ്ടെങ്കില്‍ നല്ലത് ഇല്ലെങ്കിലും കുഴപ്പം ഇല്ല ...
ആദ്യം ഷട്ടര്‍ സ്പീഡ് ഒരു 200 നു മുകളില്‍ സെറ്റ് ചെയ്യുക. അതിനു ശേഷം ലെന്‍സ് ക്യാമറയില്‍ നിന്ന് അഴിച്ചു എടുക്കുക . എന്നിട് അവനെ തിരിച്ചു പിടിച്ചു ക്യാമറയോട് ചേര്‍ത്ത് വെക്കുക. ലെന്‍സ് ഇന്റെ ഒരു 2 -3 സെന്റി മീറ്റര്‍ അകലത്തില്‍ ഉള്ള ഏതെങ്കിലും ഒരു വസ്തു ഫോക്കസ് ചെയാന്‍ ശ്രെമിക്കുക. മുന്‍പോട്ടും പുറകോട്ടും പതുക്കെ ആടി നോക്കുക .. ഫോക്കസ് മാറി മാറി വരുനത് കാണാം . വല്ല ഇലയോ പൂവോ ഫോക്കസ് ചെയുന്നതാണ് നല്ലത് (കാറ്റു അധികം ഇല്ലാതെ നോക്കാന്‍ പ്രതേകം ശ്രെദ്ധിക്കുക. ഇഷ്ടപെട്ട രീതിയില്‍ ഫോക്കസ് എത്തുമ്പോള്‍ ചറ പറ ക്ലിക്ക് ചെയുക (ഒരു പത്തു എണ്ണം എടുക്കുമ്പോള്‍ ഒരെണം കറക്റ്റ് ആയി കിട്ടും ). ഇത്രയും കഷ്ടപ്പെട്ട് ഫോക്കസ് ചെയാന്‍ സൌകര്യം ഇല്ലാത്തവര്‍ക്ക് ഒരു റിവേര്‍സ് റിംഗ് കടയില്‍ നിന്ന് വാങ്ങി ഫിറ്റ് ചെയാവുന്നതാണ് . 200 -250 രൂപയ്ക്ക് കിട്ടും (വില തുച്ചം ഗുണം മെച്ചം ).
ഇതിന്റെ കുറച്ചു ചിത്രങ്ങള്‍